11 വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതെരഞ്ഞെടുപ്പ്

Monday 23 January 2017 10:46 pm IST

തിരുവനന്തപുരം: പതിനൊന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ആറ് ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റച്ചട്ടം ജനുവരി 23ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക 27 മുതല്‍ സ്വീകരിക്കും. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന്. സൂക്ഷ്മ പരിശോധന നാലിനും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ആറുമാണ്. വോട്ടെടുപ്പ് ഫെബ്രുവരി 21ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 22ന് രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-06 മിന്നിലം, കൊല്ലം- ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-10 നെടുമ്പാറ, കോട്ടയം- മൂന്നിലവ് ഗ്രാമപഞ്ചായത്ത്-08 മൂന്നിലവ്, വിജയപുരം ഗ്രാമപഞ്ചായത്ത്-04 പെരിങ്ങള്ളൂര്‍, എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-01 നെയ്ത്തുശാലപ്പടി, തൃശ്ശൂര്‍- തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-23 മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-15 വാടാനപ്പള്ളി വെസ്റ്റ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-14 തെക്കേക്കര, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്-09 പിണ്ടാണി, മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-05 താഴത്തങ്ങാടി, വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-02 പാക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.