ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഫോണില്‍ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 11.30 നായിരിക്കും ഫോണില്‍ സംസാരിക്കുക.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ മോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി ട്വീറ്റു ചെയ്തു.
അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു.
പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് ഫോണില്‍ ബന്ധപ്പെടുന്ന അഞ്ചാമത്തെ വിദേശ നേതാവാണ് മോദി. ജനുവരി 21ന്? കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രേൂഡോയെയും മെക്സിക്കന്‍ പ്രസിഡന്റ് പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയെയും ട്രംപ് ഫോണില്‍ വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: