മലബാര്‍ സിമന്റ്‌സ് ഡപ്യൂട്ടി മാനേജര്‍ അറസ്റ്റില്‍

Wednesday 25 January 2017 12:22 am IST

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സിമന്റ് ഡീലര്‍ഷിപ് നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന 2.7 കോടി രൂപയുടെ അഴിമതി കേസിലും വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ സിമന്റ് സൂക്ഷിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വേണുഗോപാലിനെ വിജിലന്‍സ് പാലക്കാട് ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു 2014-15 കാലയളവില്‍ നടന്ന ക്രമക്കേടുകളില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ഡെപ്യൂട്ടി മാനേജറായ വേണുഗോപാല്‍ വെയര്‍ ഹൗസിങ്ങുമായി ധാരണയിലെത്തി ഗോഡൗണുകളുണ്ടാക്കി സിമന്റ് സൂക്ഷിച്ച വകയില്‍ 2.3 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഒരു കേസ്. കേസിലെ രണ്ടാംപ്രതിയാണ് വേണുഗോപാല്‍.കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം നേടിയിരുന്നു. മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി കെ.പത്മകുമാറാണ് കേസിലെ ഒന്നാംപ്രതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.