ചേര്‍ത്തല: മയക്കുമരുന്ന് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച രണ്ടംഗസംഘം പിടിയില്‍. നഗരസഭ 17-ാം വാര്‍ഡില്‍ നെയ്പ്പള്ളി ജയരാജ് (22), ഹരിപ്പാട് കാര്‍ത്തികപള്ളി വെട്ടുമേനി ഇടനേഴി അല്അമീന് (18) എന്നിവരെയാണ് എസ്ഐ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരുക്കേറ്റ നഗരസഭ 25-ാം വാര്‍ഡില്‍ പുത്തന്തോട്ടുകരയില് സുരേഷ് (42) ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി വില്‍പ്പനയെ എതിര്‍ത്ത സുരേഷിനെ തിങ്കളാഴ്ച രാത്രി പ്രതികള്‍ ആഞ്ഞിലിപ്പാലത്തിന് സമീപത്തെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പിന് അടിയേറ്റ സുരേഷിന്റെ തലയില്‍ എട്ടുതുന്നലുണ്ട്. അല്അമീന് നാളുകളായി വെള്ളിയാകുളത്തിന് സമീപം താന്നിച്ചുവട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: