അമ്പലപ്പുഴയില്‍ പന്ത്രണ്ടുകളഭം ഇന്ന് സമാപിക്കും

Tuesday 24 January 2017 9:28 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ കണ്ണന്റെ തിരുനടയില്‍ പന്ത്രണ്ടു കളഭ മഹോത്സവത്തിന് ഇന്ന് സമാപനം. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് കണ്ണന്റെ സന്നിധിയില്‍ കളഭദര്‍ശനത്തിനായി ഒഴുകിയെത്തിയത്. രാവിലെ നടക്കുന്ന കളഭാഭിഷേക ദര്‍ശനത്തിനും വൈകിട്ടുള്ള വിളക്കാചാരം വിളക്കെഴുന്നെള്ളിപ്പിനും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കളഭ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ശങ്കരനാരായണ സംഗീതോത്സവത്തിനും കലോത്സവത്തിനും ഇന്ന് സമാപനമാകും. രാവിലെ 8.30ന് ശങ്കരനാരായണ സംഗീതോത്സവത്തിന്റെ ഭാഗമായി സംഗീതാര്‍ച്ചന നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.