ശബരിമല: കെഎസ്ആര്‍ടിസിക്കും റെയില്‍വേയ്ക്കും റെക്കോര്‍ഡ് വരുമാനം

Tuesday 24 January 2017 9:30 pm IST

ചെങ്ങന്നൂര്‍: ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോക്ക് റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ കാലയളവിലേക്കള്‍ മുപ്പത് ലക്ഷത്തി അറുപതിനായിരം രൂപയുടെ അധിക വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 209 സര്‍വ്വീസ് കൂടുതല്‍ നടത്തി 5.65ലക്ഷം പേരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. കഴിഞ്ഞ വര്‍ഷം 5.19 ലക്ഷം പേരായിരുന്നു യാത്രക്കാര്‍. മുന്‍കൊല്ലത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 46,000 പേരുടെ വര്‍ധനവാണ് ഉണ്ടായത്. 3.60 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടനകാല സര്‍വ്വീസില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇക്കൊല്ലം അത് 3.90 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം മണ്ഡലകാലത്ത് മാത്രം 2.30 കോടി രൂപ ലഭിച്ചു 3248 സര്‍വ്വീസുകളാണ് നടത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് 2840 സര്‍വ്വീസായിരുന്നു. വരുമാനം1.95 കോടി രൂപയും. കഴിഞ്ഞ മകരവിളക്കിനേക്കാള്‍ ഇക്കുറി വരുമാനത്തില്‍ അഞ്ച് ലക്ഷം രൂപ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.64 കോടി രൂപ ലഭിച്ചപ്പോള്‍ ഇത്തവണ 1.59 കോടിയായി ചുരുങ്ങി. 2502 സര്‍വ്വീസുകള്‍ കഴിഞ്ഞ വര്‍ഷം അയച്ചപ്പോള്‍ ഇക്കൊല്ലം 2303 സര്‍വ്വീസുകളാണ് നടത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് റെയില്‍വെ ഇക്കൊല്ലം മകരവിളക്ക് ദിവസം മാത്രം 25.89 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റത്. 13,893 യാത്രക്കാരാണ് മകരവിളക്ക് ദിവസം ചെങ്ങന്നൂരില്‍ നിന്ന് തീവണ്ടി കയറിയത്. കഴിഞ്ഞ തവണ ഇത് 13,546 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 23.20 ലക്ഷം രൂപയായിരുന്നു മകരവിളക്കില്‍ ചെങ്ങന്നൂര്‍ റെയില്‍വേയുടെ വരുമാനം. ദക്ഷിണ മേഖലയില്‍ ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.