രണ്ടേക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു

Tuesday 24 January 2017 9:38 pm IST

തൊടുപുഴ: റബ്ബര്‍ത്തോട്ടം കത്തി നശിച്ചു.  ഉടുമ്പന്നൂര്‍ ഇടമറുക് ഇളമണ്ണശ്ശേരിയില്‍ ഹസന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് ഉടമസ്ഥന്റെ വീടിനടുത്തുള്ള 10 ഏക്കറോളം വരുന്ന തോട്ടത്തിന് തീപിടിച്ചത്. രണ്ടേക്കറോളം വരുന്ന തോട്ടത്തിന്റെ ഭാഗമാണ് കത്തിനശിച്ചത്. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു യൂണിറ്റ് വണ്ടി അരമണിക്കൂറിലധികം പണിപ്പെട്ടാണ് തോട്ടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീപടരാതെ രക്ഷിച്ചത്. വെട്ടിക്കൊണ്ടിരുന്ന റബ്ബര്‍മരങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഉടമ പറയുന്നു. കടുത്ത വേനലില്‍ മരങ്ങള്‍ ഇലപൊഴിച്ചിരുന്നത് തീ വേഗം പടരുന്നതിന് കാരണമായി. തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ബെല്‍ഗി വര്‍ഗ്ഗീസ്, ജീവനക്കാരായ ബിജു പി തോമസ്, ജിനീഷ് കുമാര്‍, വിപീഷ്. അബ്ദുള്‍ നാസര്‍, സാജു തോമസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.