ജീവിച്ചിരുന്നയാള്‍ മരിച്ചെന്ന് പറഞ്ഞ് പെന്‍ഷന്‍ നിഷേധിച്ചു

Tuesday 24 January 2017 9:49 pm IST

തൃശൂര്‍:ജീവിച്ചിരിക്കുന്നയാളെ രേഖകളില്‍ മരിച്ചതായി കാണിച്ച് പെന്‍ഷന്‍ നിഷേധിച്ച സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു . കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത് . തലപ്പിളളി പാഞ്ഞാള്‍ പൈങ്കുളം മൂച്ചിക്കല്‍ വീട്ടില്‍ ദേവകിയെയാണ് കിള്ളിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് മരിച്ചതായി പ്രഖ്യാപിച്ചത് . ദേവകിക്ക് എസ്. ബി. ഐ പാഞ്ഞാള്‍ ശാഖ വഴിയാണ് വിധവാ പെന്‍ഷന്‍ ലഭിച്ചിരുന്നത് . കഴിഞ്ഞ ഓണത്തിന് ക്ഷേമ പെന്‍ഷന്‍ സഹകരണ ബാങ്കിലേക്ക് മാറിയതോടെ പെന്‍ഷന്‍ കിട്ടാതായി . കിള്ളിമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചതായി രേഖകളിലുളള വിവരം ദേവകി അറിഞ്ഞത് . ബാങ്കിലെ ജീവനക്കാരനാണ് ഇതിനു പിന്നിലുളളതെന്ന് ദേവകി പറയുന്നു. തന്റെ വീട്ടിലെത്തി അന്വേഷിക്കുകയോ വാര്‍ഡ് മെമ്പറെ ബന്ധപ്പെടുകയോ ചെയ്യാതെയാണ് ഇയാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പാരതി യില്‍ പറയുന്നു. തെറ്റായ വിവരം നല്‍കി തനിക്ക് പെന്‍ഷന്‍ നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്നും ദേവകി ആവശ്യപ്പെട്ടു . ജനുവരി 31 നകം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.