തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനം തടയാന്‍ സംവിധാനം സജ്ജമെന്ന് പോലീസ് ചീഫ്

Tuesday 24 January 2017 10:06 pm IST

പത്തനംതിട്ട: തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനം തടയാന്‍ നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് പോലീസ് സംവിധാനം സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തീര്‍ത്ഥാടനക്കാലത്ത് ഇതിനായി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പോലീസ് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. തൃപ്തിദേശായി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളെകുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ടെന്നും ആപ്രദേശങ്ങള്‍ പോലീസിന്റെ നീരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കും. ക സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ക്ക് എല്ലാ പോലീസ്‌സ്‌റ്റേഷനുകളിലും പ്രത്യേക പരിഗണന ലഭിക്കും. എസ്പി ഓഫീസിലെക്രൈം സ്റ്റോപ്പര്‍, വനിതാ സെല്‍, സ്‌പെഷല്‍ ബ്രാഞ്ച് സംവിധാനങ്ങളിലൂടെയും പരാതികള്‍ സ്വീകരിക്കും. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍പിള്ളയുടെമേല്‍നോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മലയാലപ്പുഴ അക്രമസംഭവങ്ങളുമായിബന്ധപ്പെട്ട് സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിലേക്ക് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.അടുത്ത ശബരിമല സീസണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഇപ്പോള്‍ തന്നെ പോലീസ് തലത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങി. പോലീസുമായി ബന്ധപ്പെട്ട്‌ചെയ്യേണ്ട കാര്യങ്ങള്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്തിയുള്ള നടപടികള്‍ക്ക് പോലീസ് മുന്‍ഗണന നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.