ന്യൂദല്‍ഹി: ഹരിയാനയിലെ റോഹ്തക്കിനു സമീപം ഫിറോസ്പൂരില്‍ നിന്ന് മുംബയിലേക്ക് പോയ പഞ്ചാബ് മെയില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ട്രെയിനിന്റെ എട്ടു ബോഗികളാണു പാളം തെറ്റിയത്.
പുലര്‍ച്ചെ 3.30ഓടെ കര്‍വാറിനും സാംപ്ല സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ റോഹ്തക് പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: