ലണ്ടന്‍:ഫോര്‍മുല വണ്‍ തലവനെന്ന നിലയില്‍ ബെര്‍നി എക്കല്സ്റ്റണിന്റെ 40 വര്‍ഷത്തെ സേവനം അവസാനിക്കുന്നു. യുഎസിലെ ലിബര്‍ട്ടി മീഡിയ എന്ന സ്ഥാപനം ഫോര്‍മുല വണ്ണിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിനു ശേഷം 86 വയസുള്ള എക്കല്സ്റ്റണ് സ്ഥാനമൊഴിഞ്ഞത്.
യുഎസ് വ്യവസായി ചേസ് കാറിയാകും പുതിയ മേധാവി. 21 ഫോക്സ് മീഡിയയുടെ വൈസ് ചെയര്‍മാനാണ് ഇദ്ദേഹം. സെപ്തംബറില്‍ ചെയര്‍മാനായി ചുമതലയേറ്റിരുന്ന ഇദ്ദേഹം, കഴിഞ്ഞ ദിവസം ചീഫ് എക്സിക്യൂട്ടിവ് ആയി നിയമിതനായി. എക്കല്സ്റ്റണിനെ ചെയര്മാന് എമിററ്റ്സ് ആക്കുമെന്ന് വിവരം പുറത്തുവിട്ട ലിബര്‍ട്ടി മീഡിയ വ്യക്തമാക്കി.
സീന്‍ ബ്രാച്ചസ് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ഡയറക്ടറും, റോസ് ബ്രാണ് സ്പോര്‍ട്സ് ഡയറക്ടറുമാണ്. ഏകദേശം 551 കോടി രൂപയ്ക്കാണ് ഫോര്‍മുല വണ്ണിനെ ലിബര്‍ട്ടി മീഡിയ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: