സന്തോഷ് വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Wednesday 25 January 2017 3:38 am IST

തലശ്ശേരി: ബിജെപി ബൂത്ത് പ്രസിഡണ്ട് അണ്ടല്ലൂരിലെ സന്തോഷിനെ (52) കൊലപ്പെടുത്തിയ സംഘത്തിലെ സിപിഎം പ്രവര്‍ത്തകനായ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലയാട്ടെ വൈഷ്ണവ് എന്ന ബാബു(26)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഏഴ് പേര്‍ അറസ്റ്റിലായി. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി റിമാന്റ് ചെയ്ത പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 18ന് രാത്രിയിലാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷ് കുമാറിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.