കണിച്ചുകുളങ്ങര: ആലപ്പുഴ കണിച്ചുകുളങ്ങര സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിനു തീപിടിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. ഓഫിസിനു സമീപം സ്ഥിതി ചെയ്യുന്ന ഫെഡറല്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണു തീപിടിത്തം ആദ്യം കണ്ടത്.
ഇദ്ദേഹം ബഹളം വച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടുകയും തീയണയ്ക്കുകയുമായിരുന്നു. ഓഫിസ് ഭാഗീകമായി കത്തിനശിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: