മള്ളിയൂര്‍: കൃഷ്ണ കഥകളില്‍ നിന്നു ജീവിത വിജയ മന്ത്രങ്ങള്‍ ലോകസമക്ഷം സമര്‍പ്പിച്ച മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 96-ാം ജയദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ മഹാ ഗണപതി ക്ഷേത്രത്തില്‍ ആംഭിച്ച ഭാഗവതാമൃതസത്ര സഭ ഭക്തിയുടെ കേദാരമായി മാറി.
വ്യാസ നാരദ സംവാദം, കുന്തീസ്തുതി, ഭീഷ്മസ്തുതി, പാണ്ഡവകഥ, ശുകാഗമനം, വിരാട് പുരുഷ വര്‍ണ്ണനം, ബ്രഹ്മ നാരദ സംവാദം, ചതുശ്ലോകീ ഭാഗവതം എന്നിവയാണ് ഇന്നലെ സത്രവേദിയില്‍ വിശകലനം ചെയ്തത്.
അഹങ്കാര നിരോധം നടത്തിയാല്‍ മാത്രമേ ജീവിതം സഫലമാകൂ എന്ന് എളംക്കുന്നപ്പുഴ ദാമോദര ശര്‍മ്മ പറഞ്ഞു. മത്സരബുദ്ധിയില്ലാതെ സത്യമാര്‍ഗ്ഗം ഇതിനായി തെരഞ്ഞെടുക്കണം.
ഐശൈ്വര്യങ്ങള് കൊണ്ടും, വിജ്ഞാനം കൊണ്ടും ഒക്കെ തെല്ലെങ്കിലും അഹങ്കരിക്കുന്നവര്‍ക്ക് ഈശ്വര സാക്ഷാത്കാരം വിപരീതമാകും. എന്നാല്‍ യഥാര്‍ത്ഥ ഭക്തന് ഈശ്വരന് സ്വയം പ്രത്യക്ഷമാകും. ഇന്ദ്രീയാധിഷ്ഠിത സുഖം കാലക്രമേണ കുറഞ്ഞുവരും, എന്നാല്‍ ഭക്ത്യാധിഷ്ഠിത സ്നേഹത്തിന്റെ ശക്തി കാലക്രമത്തില്‍ അധികരിച്ചു വരുമെന്ന് ശര്‍മ്മ പറഞ്ഞു.
മുംബൈ ചന്ദ്രശേഖര ശര്‍മ്മ, വെണ്മണി കൃഷ്ണന് നമ്പൂതിരി, പെരുമ്പിള്ളി കേശവന് മ്പൂതിരി എന്നിവര്‍ സത്ര സഭയില്‍ സംസാരിച്ചു. വൈകിട്ട് കെ. ജി. ജയന്റെ സംഗീതസദസ്സും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: