പിന്നാക്ക വികസന കോര്‍പ്പറേഷന്‍ അനാസ്ഥ അവസാനിപ്പിക്കണം: ഒബിസി മോര്‍ച്ച

Wednesday 25 January 2017 3:40 pm IST

വൈക്കം: പിന്നോക്ക വികസന കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച വൈക്കം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന് അനുവദിച്ച 89 കോടി രുപയില്‍ കേവലം ഒന്നരകോടിരൂപമാത്രമാണ് ഇതുവരെ ചിലവഴിച്ചത്. ഈ അനാസ്ഥക്കെതിരായ പോരാട്ടത്തിന് ഒബിസി മോര്‍ച്ച നേതൃത്വം നല്‍കുമെന്നു അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. വിനയരാജ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വൈക്കം ഗോപകുമാര്‍, മോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.കെ. മണിലാല്‍, സംസ്ഥാന സെക്രട്ടറി റ്റി.ആര്‍. നരേന്ദ്രന്‍, രവീന്ദ്രന്‍ വാകത്താനം, പി.ജി. ബിജുകുമാര്‍, എസ്എന്‍വി രൂപേഷ്, വിനൂപ് വിശ്വം, വി. ശിവദാസ്, പ്രകാശന്‍, പൊന്നപ്പന്‍, രാജന്‍ കുന്നപ്പള്ളില്‍, എന്‍. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.