ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സപ്തതി ആഘോഷം

Wednesday 25 January 2017 3:44 pm IST

കോട്ടയം: മുതിര്‍ന്ന ബിജെപിനേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സപ്തതിയും, പൊതുപ്രവത്തനരംഗത്ത് 50 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികളുടെയും ആലാചോനായോഗം നടന്നു.  പൗരസമിതിയുടേയും ഏകാത്മ മാനവദര്‍ശന്‍ സദസ്സിന്റെയും നേത്യത്വത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന യോഗത്തില്‍ പൗരസമതി പ്രസിഡന്റ് ടി.ജി. സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടുനിലക്കുന്ന സപ്തതി ആഘോഷം ഏപ്രിലില്‍ നടത്താനാണ് തീരുമാനം. സേവന പ്രവര്‍ത്തനങ്ങള്‍, നിരാലംബര്‍ക്കുള്ള സഹായപദ്ധതികള്‍, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, അവയവദാനം, സെമിനാര്‍, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് ആഘോഷത്തിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. പൗരസമിതി സെക്രട്ടറി സാല്‍വിന്‍ കൊടിയതറ, ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ, കോട്ടയം നഗരസഭ കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ഗോവിന്ദം മാസിക എഡിറ്റര്‍ വേണുഗോപാലന്‍, ബിജെപി സംസ്ഥാനകമ്മറ്റി അംഗം അഡ്വ. എം.എസ്. കരുണാകരന്‍, ഒ.രാജഗോപാല്‍, സിനിമാ ഡയറക്ടര്‍ സൈമണ്‍ പാറയ്ക്കല്‍, ജയപ്രകാശ് വാകത്താനം, ബിജെപി ജില്ലാവൈസ് പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് മോഹന്‍ പനയ്ക്കല്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി മിനിനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി ടി.ജി. സാമുവനിലിനേയും ജനറല്‍ കണ്‍വീനര്‍മാരായി ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ, കോരാ സി ജോര്‍ജ്, കണ്‍വീനര്‍മാരായി എസ്. രതീഷ്, എന്‍.വി. ബൈജു സെക്രട്ടറിയായി സുനില്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.