റിപ്പബ്ലിക് ദിന ആഘോഷവും കുന്നിമണിച്ചെപ്പും

Saturday 28 January 2017 4:31 pm IST

ബഹറിന്‍ കേരളീയ സമാജം റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 26 വ്യാഴാഴ്ച കാലത്ത് 6.30ന് പതാക ഉയര്‍ത്തല്‍ ചടങ്ങും , അന്നേ ദിവസം വൈകീട്ട് 8 മണിക്ക് വിവിധ കലാ പരിപാടികള്‍ക്കൊപ്പം സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ' കുന്നിമണിച്ചെപ്പ് ' എന്ന സംഗീത നിശയും ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്നതാണ് . മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജത്തിലെ കൗമാര പ്രതിഭകള്‍ തത്സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആണ് കുന്നിമണിച്ചെപ്പ് അരങ്ങിലെത്തിക്കുന്നത് . കാര്‍ത്തിക് മേനോന്‍ , സ്റ്റീവ് മാത്യു, ആനന്ദ് ബിനു, അതുല്‍ കൃഷ്ണ , ഗൗതം മഹേഷ് , ആദിത് മേനോന്‍ ,റിഷാബ് ജഗത് , ഗോപിക ഗണേഷ് , ശ്രേയ മുരളീധരന്‍ , ആഷ്ന വര്ഗീസ് , പവിത്ര പത്മകുമാര്‍ , പ്രാര്‍ത്ഥന ശങ്കര്‍ , നന്ദിത അശോക് , ശ്രേയ ഗോപകുമാര്‍ , ദേവഗംഗ സനില്‍ ചന്ദ്രന്‍ , സ്‌നേഹ മുരളീധരന്‍ , നിഹാര സജിത്ത് ,ആരതി രാജേഷ് , റിഷിമ ജഗത് , ശ്രീനന്ദിനി ശ്രീഹരി, അമല ബിനു , ആദിശ്രീ സോണി എന്നീ കൗമാര പ്രതിഭകള്‍ ആണ് കുന്നിമണിച്ചെപ്പില്‍ പങ്കെടുക്കുന്ന ഗായിക ഗായകര്‍ . മനോജ് വടകര നയിക്കുന്ന ട്യൂണ്‍സ് ഓര്‍ക്കസ്ട്രയാണ് കുന്നിമണിച്ചെപ്പിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് . ജനുവരി 26 ന് കാലത്ത് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലും , വൈകീട്ട് ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്ന കലാപരിപാടികളിലെക്കും എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി .വി .രാധാകൃഷ്ണപിള്ള , സെക്രട്ടറി എന്‍ .കെ. വീരമണി എന്നിവര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി ( 39848091) പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ശ്രീഹരി (39799644 )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.