ഖത്തര്‍ എക്‌സിക്യൂട്ടീവിന് പുതിയ വെബ്‌സൈറ്റ്

Wednesday 25 January 2017 6:59 pm IST

കൊച്ചി: ഖത്തര്‍ എക്‌സിക്യൂട്ടീവ് www.qatarexec.com.qa പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. 360 ഡിഗ്രി ഇന്ററാക്ടീവ് പനോരമിക് ഫോട്ടോഗ്രഫി, വിമാനങ്ങളുടെ ലഭ്യത, വിഐപി ഓണ്‍ലൈന്‍ വിവരങ്ങള്‍, ചാര്‍ട്ടര്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവയെല്ലാം ലോകത്ത് എവിടെ നിന്നും മൊബൈലില്‍ ലഭ്യമാക്കും. ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ മുതല്‍ അവസാന ഡെസ്റ്റിനേഷന്‍ വരെയുള്ള വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റില്‍ ലഭിക്കും. ഖത്തര്‍ എക്‌സിക്യൂട്ടീവ് ജി650ഇആര്‍ വിമാനത്തില്‍ പതിമൂന്ന് അതിഥികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ നിന്ന് വടക്കേ അമേരിക്ക വരെയോ ഏഷ്യയില്‍ നിന്ന് ആഫ്രിക്ക വരെയോ നിര്‍ത്താതെ സഞ്ചരിക്കാമെന്ന് ഖത്തര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറ്റോരെ റൊഡാറോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.