ക്ഷേത്രം മനസിനെ ശുദ്ധീകരിക്കും; സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

Wednesday 25 January 2017 7:02 pm IST

ചേര്‍ത്തല: നിത്യജീവിതത്തില്‍ മനുഷ്യന്‍ ചെയ്യുന്ന കര്‍മത്തിലെ പാപദേഷങ്ങളെ ശുദ്ധീകരിക്കാനുള്ള യജ്ഞശാലയാണ് ക്ഷേത്രങ്ങളെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് സമാഹരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് ജി. രാജു അദ്ധ്യക്ഷത വഹിച്ചു. വൈക്കം എസ്. കൃഷ്ണന്‍ കൈതാരം ഫണ്ട് സമര്‍പ്പണം നിര്‍വഹിച്ചു. തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.