ആലപ്പുഴ: വൈകല്യത്തെ തോല്പിച്ച് ബാബുരാജ്നീന്തുന്നു ജലമലിനീകരണത്തിനും ആഗോള ഭീകരതയ്ക്കുമെതിരെ. കൈനകരി തയ്യില്‍ വീട്ടില്‍ ടി.ഡി. ബാബുരാജ് (53) മുമ്പും ദീര്‍ഘദൂരം നീന്തി അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. പന്ത്രണ്ടാം വയസില്‍ മരത്തില്‍ നിന്നും വീണ് ഇടതുകൈക്ക് സ്വാധീനമില്ലാതാവുകയായിരുന്നു.
ഇതിനെ അതിജീവിച്ച് 2015ആഗസ്റ്റ് 18ന് കുമരകത്തുനിന്നും മുഹമ്മയിലേക്ക് വേമ്പനാട് കായലിനു കുറുകെ പത്തുകിലോമീറ്ററോളം നീന്തിയാണ് അത്ഭുതം സൃഷ്ടിച്ചത്. ഇതേവര്‍ഷം സപ്തംബറില്‍ നടന്ന ഐഡബ്ല്യൂഎഎസ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും സാമ്പത്തിക പരാധീനത മൂലം കഴിഞ്ഞില്ല.
ഈമാസം 30നാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ ജലമലിനീകരണം, ആഗോള ഭീകരത എന്നിവയ്ക്കെതിരെ ബോധവത്കരണ സന്ദേശമുയര്‍ത്തി 25 കിലോമീറ്ററോളം പമ്പയാറ്റില്‍ നീന്തുന്നത്. ചമ്പക്കുളം മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റു വരെയാണ് നീന്തുക.
അന്നേദിവസം രാവിലെ 6.30ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 2.30ന് നെഹ്റു പവലിയനില്‍ ചേരുന്ന അനുമോദന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: