ചെങ്ങന്നൂര്‍: കേരള സംസ്ഥാന ലോട്ടറി അക്ഷയയുടെ ഇന്നലെ നടന്ന 270-ാമത് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ചെങ്ങന്നൂരിലെ പലചരക്ക് വ്യാപാരിക്ക് ലഭിച്ചു. തമിഴ്നാട് ചെങ്കോട്ട സ്വദേശി ഷാഹുല്‍(40) എടുത്ത എകെ 341277 നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷന് സമീപം മാര്‍ക്കറ്റ് റോഡില്‍ സഹോദരനോടൊപ്പം പലചരക്ക് വ്യാപാരം നടത്തുകയാണ് ഷാഹുല്‍.
തന്റെ കടയ്ക്ക് തൊട്ടടുത്തുള്ള അശ്വതി ലക്കി സന്ററില്‍ നിന്ന് ഉയര്‍ന്ന തുകയുടെ ലോട്ടറി ടിക്കറ്റെടുക്കുക പതിവായിരുന്നു. ഷാഹുല്‍ പതിവുപോലെ നറുക്കെടുപ്പ് ഫലം അറിയാന്‍ ലക്കിസെന്റര്‍ ഉടമയെ ടിക്കറ്റ് ഏല്‍പ്പിച്ചപ്പോള്‍, ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി ലക്കി സെന്റര്‍ ഉടമ താജുദീന് പറഞ്ഞെങ്കിലും ഷാഹുല്‍ ആദ്യം വിശ്വസിച്ചില്ല.
പിന്നീട് നേരില്‍ ഫലം നോക്കിയാണ് ബോധ്യപ്പെട്ടത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഐഒബിയുടെ ചെങ്ങന്നൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ 32 വര്‍ഷമായി പലചരക്ക് വ്യാപാരം നടത്തി വരികയാണ് ഷാഹുല്‍. 2014ല്‍ ഭാഗ്യനിധി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 40 ലക്ഷവും 40 പവനും അശ്വതി ലക്കിസെന്ററില്‍ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: