തൃശൂര്‍ : പാലിയേക്കര ടോള്‍ പഌസയില്‍ സ്വകാര്യ ബസുകള്‍ക്ക് ഇരു ഭാഗങ്ങളിലേക്കും ഫ്രീട്രാക്ക് ഏര്‍പ്പെടുത്താന്‍ ധാരണ. ഇതോടെ 27 ന് പ്രഖ്യാപിച്ചിരുന്ന ബസ് സമരം പിന്‍വലിച്ചു. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം.
ടോള്‍ പഌസയില്‍ ഗതാഗതക്കുരുക്ക് മൂലം ബസ് സര്‍വ്വീസുകള്‍ സമയത്ത് നടത്താന്‍ കഴിയുന്നില്ലെന്ന് ബസുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് ഫ്രീ ട്രാക്ക് അനുവദിക്കണമെന്ന് എസ്.പി നിര്‍ദ്ദേശിച്ചത്. ടോള്‍ പഌസ അധികൃതര്‍ ഇതംഗീകരിച്ചു.
ബി.എം.എസ് നേതാക്കളായ എം.കെ. ഉണ്ണികൃഷ്ണന്,കെ.രാമന്, ജയന് കോലാരി, വി.ജി രാധാകൃഷ്ണന്, എം.ജി വിത്സണ്, സജി,ബസുടമകളെ പ്രതിനിധീകരിച്ച് ആന്റോ ഫ്രാന്‍സിസ്, എം.ജോബി,ജസ്റ്റിന്, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: