തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി.എന്‍. ഗോപകുമാറിന്റെ ഓര്മ്മയ്്്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ പ്രഥമ ടി.എന്‍.ജി.പുരസ്കാരം പാലിയം ഇന്ത്യാ ചെയര്മാന് ഡോ. എം.ആര്.രാജഗോപാലിന്. സാന്ത്വന ചികിത്സാ രംഗത്തെ പതിറ്റാണ്ടുകള്‍ നീണ്ട സമര്‍പ്പിത ജീവിതത്തിനാണ് പുരസ്കാരം. ഡോ. എം.വി.പിള്ള, ഡോ. ബി.ഇക്ബാല്‍, ജേക്കബ് പുന്നൂസ്, ഡോ. പി.എം.വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 30ന് നടക്കുന്ന ടി.എന്‍.ജി. അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
30ന് വൈകിട്ട് അഞ്ചിന് ടാഗോര്‍ ഹാളിലാണ് പുരസ്കാര സമര്‍പ്പണ ചടങ്ങ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ വൈസ് ചെയര്‍മാനും സുപ്രിം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പുരസ്കാരം സമ്മാനിക്കും. ടി.എന്‍.ജി ഓര്‍മ്മപ്പുസ്തകം സക്കറിയ പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: