അനില്‍കുമാറിന്റെ വീട് മുരളീധര റാവു സന്ദര്‍ശിച്ചു

Wednesday 25 January 2017 11:22 pm IST

നെയ്യാറ്റിന്‍കര: ചെങ്കല്‍ വാറുത്തട്ടുവിളാകത്തുവീട്ടില്‍ ഗുണ്ടകളുടെ വെട്ടേറ്റുമരിച്ച ബിജെപി ആറയൂര്‍ ബൂത്തു പ്രസിഡന്റ് അനില്‍കുമാറിന്റെ വീട് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി മുരളീധര റാവു സന്ദര്‍ശിച്ചു. ആറയൂര്‍ ലക്ഷം വീട് കോളനിയിലെ വാടക വീട്ടില്‍ കഴിയുന്ന അനില്‍കുമാറിന്റെ ഭാര്യ ബിന്ദു അനിലിനെയും മക്കളായ പൂജയെയും ആരോമലിനെയും ആശ്വസിപ്പിച്ചു. അനില്‍കുമാറിന്റെ കുടുംബത്തിനു വേണ്ട എന്തു സഹായവും ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്,ദേശീയ സമിതി അംഗം ജോര്‍ജ് കുര്യന്‍,സംസ്ഥാന സമിതി അംഗം നടരാജന്‍,ജില്ലാ പ്രസിഡന്റ അഡ്വ:സുരേഷ്,മഞ്ചത്തല സുരേഷ്, മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, അഡ്വ:പൂഴികുന്ന് ശ്രീകുമാര്‍,ആശ്രമം പ്രശാന്ത്,തിരുപുറം മുരളി,അഡ്വ:രഞ്ചിത്ത് ചന്ദ്രന്‍,കാരോട് സുരേന്ദ്രന്‍,ഷിബുരാജ്കൃഷ്ണ,ചെങ്കല്‍ ഋഷികേശന്‍,ശ്രീലാല്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.