തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഇന്ത്യന്‍ സൈന്‍ ലാംഗ്വേജില്‍ പൊതുജനങ്ങള്‍ക്കായുള്ള 32 മണിക്കൂര്‍ പ്രാരംഭ/അടിസ്ഥാന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉള്ളൂര്‍ ആക്കുളം റോഡിലെ നിഷ് ക്യാംപസില്‍ ശനിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ നാലുവരെ നടക്കുന്ന കോഴ്സ് ഫെബ്രുവരി 18ന് ആരംഭിക്കും. ആദ്യത്തെ 30 അപേക്ഷകര്‍ക്ക് പ്രവേശനം ലഭിക്കും. ശ്രവണ വൈകല്യം നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കോഴ്സ് ഫീസായ 1500 രൂപ എന്‍ഇഎഫ്റ്റി, പേയ്മെന്റ് ഗേറ്റ്വേ, നിഷ് ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്ന പിഒഎസ് ടെര്‍മിനല്‍ എന്നിവ വഴി അടയ്ക്കാം. താത്പര്യമുള്ളവര്‍ക്ക് നിഷിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.ിശവെ.മര.ശി എന്ന വിലാസത്തിലൂടെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കായി 0471-3066666, 0471-2596919 നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: