ചിറയിന്‍കീഴ്: വക്കം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും സംസ്ഥാനജില്ലാ കലോത്സവങ്ങളില്‍ പങ്കെടുത്ത് ഗ്രേഡുകള്‍ ലഭിച്ച പ്രതിഭകളെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അനുമോദിച്ചു. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.നാസര്‍ അദ്ധ്യക്ഷനായി.
സംസ്ഥാന കലോത്സവത്തില്‍ കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടിയ ജെ.വിനില്‍, ജില്ലാ കലോത്സവത്തില്‍ ട്രിപ്പില്‍ ജമ്പില്‍ എസ്.പ്രവീണ്‍, ലളിത ഗാനത്തില്‍ അഭിനവ്, സാമൂഹ്യശാസ്ത്രത്തില്‍ എ ഗ്രേഡ് നേടിയ ആദിഗൗരി എന്നിവരെ കലാശ്രീ മധു ഗോപിനാഥും കലാശ്രീ വക്കം സജീവും ചേര്‍ന്ന് അനുമോദിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ.സ്മിത, ജി.ആര്.അഞ്ജന, ഹെഡ്മാസ്റ്റര് ബാലചന്ദ്രന് ആശാരി ചന്ദ്രബോസ് എസ്.വസന്തകുമാരി ആര്.എസ്.ലിജിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: