കണ്ണൂര്‍: പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകളെയും ജനാധിപത്യത്തിന്റെ ഭാഗമാക്കുകയെന്നതാണ് ദേശീയ സമ്മതിദാന ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. കമാല്‍ കുട്ടി പറഞ്ഞു. ദേശീയസമ്മതിദാനദിനാചരണത്തിന്റെ ജില്ലാതല പരിപാടി കലക്ട്രേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന് യുവത്വത്തിന്റെ മുഖം നല്‍കാനാണ് വോട്ടിംഗ് പ്രായം 18 ആക്കി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ക്യാമ്പസ് അമ്പാസിഡര്മാര്ക്കുള്ള അനുമോദനപത്രം വിതരണം ചെയ്തു. സമ്മതിദാനദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ജില്ലാ പോലീസ് മേധാവി കെ.പി ഫിലിപ്പ് നിര്‍വഹിച്ചു. മികച്ച സ്റ്റുഡന്റ് അമ്പാസിഡര്‍, ബൂത്ത്ലെവല്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്കി. ഡപ്യൂട്ടി കലറക്ടര്മാരായ പി.വി ഗംഗാധരന്, വി.പി മുരളീധരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്, തഹസില്‍ദാര്‍ വി.എം സജീവന്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: