ഇരിട്ടി : മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് മോഹന കാഴ്ച വരവ് നടന്നു. കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രനടയില്‍ നിന്നും വാദ്യ മേളങ്ങളുടെയും താലപ്പൊലികളുടേയും അകമ്പടിയോടെ കാഴ്ച്ചക്കുലകളുമായി നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര് പങ്കെടുത്ത പ്രതിഭാ സംഗമം നടന്നു. രാവിലെ നടന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. രഘു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വൈസ് പ്രസിഡന്റ് പി. കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 11മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സില്‍ അഡ്വ. എ.വി.കേശവന് പ്രഭാഷണം നടത്തും. വൈകുന്നരം 2 മണിക്ക് ഹിന്ദു നേതൃസമ്മേളനവും, വൈകുന്നരം ഇളനീര്‍കാവ് ഘോഷയാത്രയും രാത്രി 7 മണിക്ക് പടിയൂര്‍ രാജന് മാസ്റ്ററും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: