തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യാക്കാരന്‍ ജീവനൊടുക്കി

Friday 27 January 2017 9:55 am IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഇരു കൈകളും രണ്ട് വശങ്ങളിലേക്ക് വിടര്‍ത്തിയ ശേഷം താന്‍ പറക്കാന്‍ പോകുകയാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇയാളുടെ ആത്മഹത്യ. റഷ്യന്‍ ഭാഷയില്‍ എന്തൊക്കെയോ വിളിച്ച്‌ പറഞ്ഞ യുവാവ് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യാത്രക്കാരും കസ്റ്റംസും മനസ്സിലാക്കിയെങ്കിലും അയാളെ രക്ഷിക്കാനോ പിന്തിരിപ്പിക്കാനോ കഴിഞ്ഞില്ല. കസ്റ്റംസ് ഗേറ്റിന് സമീപമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് ഇയാള്‍ ചാടിയത്. താഴേക്ക് ചാടിയ ഇയാള്‍ക്ക് ജീവനക്കാര്‍ കൃത്രിമ ശ്വാസോശ്വാസം നല്‍കിയെങ്കിലും ആന്തരിക രക്തസ്രാവം കാരണം അത് ഫലം കണ്ടില്ല. വീഴ്ചയിലുണ്ടായ ആന്തരികാവയവങ്ങളുടെ പൊട്ടലാണ് മരണകാരണമെന്നറിയുന്നു. ഇയാളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ തൊട്ടടുത്ത അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അതെ സമയം ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഇയാളുടെ ജന്മ ദിനമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.