ന്യൂദല്‍ഹി: മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഏലം കൃഷിക്കായി വിട്ടുനല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് ഉണ്ടായതെന്നും കോടതി ചോദിച്ചു.
മൂന്നാര്‍ വുഡ്സ്, ക്ലൗഡ്സ് 9 എന്നീ റിസോര്‍ട്ടുകള്‍ക്ക് എതിരെയാണ് കോടതി പരാമര്‍ശം. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
റിസോര്‍ട്ട് ഉടമസ്ഥാവകാശം പതിപ്പിച്ചു നല്കിയ ഹൈക്കോടതി വിധി പുനപരിശോധിക്കുകയായിരുന്നു സുപ്രീം കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: