കോഴിക്കോട്: അക്രമ സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സിപിഎം നുണപ്രചാരണം നടത്തുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കോടിയേരി ബാലകൃഷ്ണനെതിരായ ആക്രമണം ഇത്തരത്തില്‍ നടത്തിയ നുണപ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
ജാള്യത മറക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കണ്ണൂരില്‍ നടത്തുന്ന അക്രമണ പ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കോഴിക്കോട് വ്യക്തമാക്കി.
കോടിയേരിയുടെ യോഗ സ്ഥലത്ത് സംഭവം നടക്കുമ്പോള്‍ പോലീസ് ഉണ്ടായിരുന്നു, എന്നാല്‍ എന്തു കൊണ്ട് ആ സമയത്ത് പോലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. ഇതു തന്നെ സിപി എം നടത്തുന്ന ഒളിച്ച് കളിയുടെ തെളിവാണ്. സംഭവം സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നും എം ടി രമേശ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: