ജലന്ധര്‍: കോൺഗ്രസ് തകർച്ചയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലന്ധറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പാർട്ടി ഇന്നലത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് അധികാരമില്ലാത്തതിന്റെ നിരാശയാണ്. ജലത്തിൽ നിന്നും പിടിച്ച മത്സ്യത്തെ കരയിലിട്ട അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോൾ, അദ്ദേഹം പരിഹസിച്ചുകൊണ്ടു പറഞ്ഞു.
പിടിച്ചുനില്ക്കാന് കോണ്‍ഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വര്‍ഷം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അധികാരത്തിനായി എന്തും ചെയ്യുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും മോദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: