താൻ നിരപരാധിയാണെന്ന് സൽമാൻ ഖാൻ

Friday 27 January 2017 5:55 pm IST

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നിരപരാധിയാണെന്നു സല്‍മാന്‍ ഖാന്‍ കോടതിയില്‍ മൊഴി നല്‍കി. കേസ് കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു. കൂട്ടുപ്രതികളായ സൈഫ് അലി ഖാന്‍, നീലം, തബു, സൊനാലി ബിന്ദ്ര എന്നിവരും ജോധ്പൂര്‍ കോടതിയിലെത്തി മൊഴി നല്‍കി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജോധ്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് ഉത്തരവിട്ടിരുന്നു. സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അഞ്ച് പ്രതികളുടേയും മൊഴി രേഖപ്പെടുത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് ദല്‍പത് സിംഗ് തീരുമാനിച്ചത്. 1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. ഫെബ്രുവരി പതിനഞ്ചിനാണ് കേസിന്റെ അടുത്ത വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.