ട്രാക്ക് ബലപ്പെടുത്തല്‍: ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Friday 27 January 2017 7:41 pm IST

കൊച്ചി: ഇരിങ്ങാലക്കുട - പുതുക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് ബലപ്പെടുത്തുന്ന ജോലികള്‍ക്കായി ഇന്ന് മുതല്‍ ഫെബ്രുവരി ആറു വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ് (16343) വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ 135 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ രണ്ടര മണിക്കൂര്‍ വൈകും. എറണാകുളം-പട്‌ന (22149), ബുധനാഴ്ചകളിലുള്ള തിരുവനന്തപുരം - നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22655), വ്യാഴം, തിങ്കള്‍ ദിവസങ്ങളിലുള്ള കൊച്ചുവേളി- മുംബൈ (22114) എന്നിവ ഒരു മണിക്കൂര്‍ വൈകും. ശനിയാഴ്ചകളിലുള്ള തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ ചാലക്കുടിയില്‍ പിടിച്ചിടും. രാവിലെ ആറിന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (56370) ഇരുപതു മിനിട്ട് ചാലക്കുടിയില്‍ നിര്‍ത്തിയിടും. വടക്കാഞ്ചേരി - മുളങ്കുന്നതുകാവ് സ്റ്റേഷനുകള്‍ക്കിടയില്‍ സബ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം - കോട്ടയം പാസഞ്ചര്‍ (56389) റദ്ദു ചെയ്തു. നിലമ്പൂര്‍ - എറണാകുളം പാസഞ്ചര്‍ (56363) ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് (16306) വടക്കാഞ്ചേരിയില്‍ 45 മിനിട്ട് പിടിച്ചിടും. ഗാന്ധിധാം - നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335) 30 മിനിറ്റും, കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍ (56605) 45 മിനിറ്റും വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര- ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്‌വേ നിര്‍മാണവും നടക്കുന്നതിനാല്‍ ഇന്ന് ഒരു ദിവസം കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും . ആലപ്പുഴ വഴി വഴി തിരിച്ചുവിടുന്നവ ബെംഗളൂരു - കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് (16526), കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം - ഹൈദരാബാദ് ശബരി (17229), കന്യാകുമാരി - മുംബൈ ജയന്തി (16382), ഇരു ദിശകളിലുമുള്ള കേരള എക്‌സ്പ്രസ് (12625/12626) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴി തിരിച്ചുവിടും. വഴി തിരിച്ചു വിടുന്ന വണ്ടികള്‍ക്ക് എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. പൂര്‍ണമായും റദ്ദു ചെയ്യുന്നവ 08.35 നുള്ള കൊല്ലം- കോട്ടയം പാസഞ്ചര്‍ (56394), 17.45 നുള്ള കോട്ടയം -കൊല്ലം പാസഞ്ചര്‍ (56393), 05.25 നുള്ള എറണാകുളം -കൊല്ലം മെമു (66307), 11.10 നുള്ള കൊല്ലം -എറണാകുളം മെമു (66308), 10.00 ന്ആലപ്പുഴ വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍(56381), തിരിച്ച് 13.00നുള്ള കായംകുളം - എറണാകുളം പാസഞ്ചര്‍ (56382) എന്നിവ പൂര്‍ണമായും റദ്ദു ചെയ്യും. ഭാഗികമായി റദ്ദു ചെയ്യുന്നവ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും (56365/56366) കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍ (56387), തിരിച്ചു 17.00 നുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ (56388) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.