പത്തനംതിട്ട: തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ 29-ാമത് ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. ഭാരതരത്നം പ്രഫ.സി.എന്‍. റാവുവിനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. ഇക്കൊല്ലത്തെ ശാസ്ത്ര പ്രതിഭ പുരസ്കാരങ്ങളും യുവശാസ്ത്രജ്ഞന്മാര്ക്കുള്ള സ്വര്‍ണമെഡലുകളും സമ്മാനിക്കും.
30ന് സമാപിക്കുന്ന കോണ്‍ഗ്രസിന്റെ മുഖ്യവിഷയം. ‘ജനിതക ഘടനാ ശാസ്ത്രവും ആരോഗ്യവും’ എന്നത്. പ്രമുഖ ദേശീയ ഗവേഷണ കേന്ദ്രങ്ങള്‍ പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശനം മാര്‍ത്തോമ്മാ കോളജില്‍ ആരംഭിച്ചു. 30നു രാവിലെ വരെ തുടരും.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.എസ്. പ്രദീപ് കുമാര്‍, ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ.കെ. വിജയകുമാര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ബി.എസ്. കോറി, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജയ്സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: