ബസിന് പിന്നില്‍ ബൈക്കിടിച്ച് ; രണ്ട് പേര്‍ക്ക് പരിക്ക്

Friday 27 January 2017 8:29 pm IST

അടിമാലി :  കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ ഇരുമ്പുപാലത്തിന് സമീപം പള്ളിപടിയില്‍ സ്വകര്യബസിന് പിന്നിലേയ്ക്ക് ബൂള്ളറ്റ് ഇടുച്ചുകയറി യുവക്കാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുള്ളറ്റില്‍ യാത്രചെയതിരുന്ന എറണാകുളം പച്ചാളം വലിയപറമ്പില്‍ ജിന്‍സണ്‍(24), കൊല്ലം സായ് നിവാസ് വിശാഖ് ചന്ദ്രന്‍(23) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് എറാണകുളത്തേയക്ക് മടക്കുകയായിരുന്നു ഇവര്‍. അടിമാലിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകര്യ ബസ് യത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോള്‍ തൊട്ടു പിന്നാലെ വരികയായിരുന്ന ബുള്ളറ്റ് പിന്‍ഭാഗത്തി ഇടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൂള്ളറ്റിന്റെ മുന്‍ഭാഗം ബസിനടിയിലേക്ക് കയറിതോടെ യത്രക്കാര്‍ തെറിച്ചു വിഴുകായിരുന്നു. പരിക്കറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രുഷയ്ക്ക്‌ശേഷം എറണാകുളത്തെ സ്വാകര്യ ആശുപത്രിയില്‍  പ്രവേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.