തൃശൂര്‍:സമൂഹത്തിന്റെ ഉയര്‍ന്ന പ്രതീക്ഷയ്ക്കൊത്ത് പൊതുവിദ്യാലയങ്ങളെ പരിവര്ത്തിപ്പിക്കുന്നതിനുളള അതിബൃഹത്തും സമഗ്രവും ജനകീയവുമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ തൃശൂര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്കൊപ്പം പൊതുജനവും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണന് അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് വിദ്യാഭ്യാസ-സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലാ ബാബുരാജ്, ഡി.ഇ.ഒ ഇ.നാരായണി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ലീന രവിദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്.അജിത്, എ.ഇ.ഒ (തൃശൂര്‍ വെസ്റ്റ്) എ.കെ.അജിതകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി സ്വാഗതവും മോഡല്‍ ബോയ്സ് ഹെഡ്മിസ്ട്രസ്സ് എം.ആര്.ജയശ്രീ നന്ദിയും പറഞ്ഞു. ഇതോടൊപ്പം ജില്ലയിലെ എല്ലാ സ്കുളുകളിലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: