സ്‌കുളുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ 31ന്

Friday 27 January 2017 9:59 pm IST

ആലപ്പുഴ: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജനുവരി 31ന് വിമുക്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് ചടങ്ങില്‍ വിമുക്തി പദ്ധതി പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കുന്നതിന് തീരുമാനിച്ചതായും കളക്ടര്‍ വ്യക്തമാക്കി. വിമുക്തിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ടൗണ്‍ ഹാളിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.