കോത്തല ഇളങ്കാവില്‍ ഇന്ന് കൊടിയേറ്റ്

Friday 27 January 2017 10:18 pm IST

കോട്ടയം : കോത്തല ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരം 7ന് തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരി, പുതുമന ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടക്കുക. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. 8.15ന് അക്ഷരശ്ലോക സദസ്, 9ന് കഥകളി. ഞായറാഴ്ച മുതല എല്ലാ ദിവസവും രാവിലെ 4.30 മുതല്‍ ക്ഷേത്രത്തില്‍ വിശേഷാ പൂജകള്‍ ആരംഭിക്കും. 9.30ന് ഉച്ചശ്രീബലി, 10ന് മരപ്പാണി, 12.30ന് ഉത്സവബലി ദര്‍ശനം, തിരുവരങ്ങില്‍ വൈകുന്നേരം 7ന് രാധാമാധവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, 4ന് പുരാണപാരായണം, 7ന് നൃത്തനൃത്യങ്ങള്‍, 8.15ന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം. 31ന് രാവിലെ 10ന് സര്‍പ്പപൂജ, 12ന് മഹാപ്രസാദമൂട്ട്, 12മുതല്‍ തിരുവരങ്ങില്‍ കീര്‍ത്തനകഥാര്‍ച്ചന, 7ന് നാമതീര്‍ത്ഥലയം, 8.30ന് ഗാനസന്ധ്യ. ഫെബ്രുവരി ഒന്നിന് 12.30ന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം 4ന് പുരാണപാരായണം, 7ന് സംഗീതസദസ്, 8.30 മുതല്‍ നൃത്തനൃത്യങ്ങള്‍. 2ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം 7ന് നൃത്തസന്ധ്യ, 8.15ന് ആനന്ദനടനം. പള്ളിവേട്ടദിനമായ വെള്ളിയാഴ്ച രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകുന്നേരം 4ന് കാഴ്ചശ്രീബലി, രാത്രി 11.30ന് പള്ളിനായാട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകുന്നേരം 4.30ന് ആറാട്ട്. രാത്രി 11.30ന് ആറാട്ട് എതിരേല്‍പ്പ്. രാത്രി 1.30ന് ദുര്‍ഗ്ഗാഭഗവതിയോടൊപ്പം ഭദ്രാദേവിയെ കൂടെക്കൂട്ടി എഴുന്നള്ളത്ത്. തുടര്‍ന്ന് കൊടിയിറക്ക്. ആറാട്ടു ദിവസം തിരുവരങ്ങില്‍ ഉച്ചയ്ക്ക് 2ന് ഭജന, 7ന് ചാക്യാര്‍കൂത്ത്, 9ന് സംഗീത വിസ്മയം, 11.30 മുതല്‍ നാദസ്വരക്കച്ചേരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.