തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
അധികാരമേറ്റ് ചുരുങ്ങിയകാലം കൊണ്ട് അഴിമതിക്കാരുടെയും ക്രിമിനലുകളുടേയും അഭയകേന്ദ്രമായ മറ്റൊരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്വജനപക്ഷപാതവും അഴിമതിയും അക്രമവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കൊലപാതക-അഴിമതിക്കേസിലെ പ്രതികളെ ഇടവും വലവും ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ ഭരണം.
അഴിമതിക്കഥകള്‍ പുറത്തു വരാതിരിക്കാനും മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞാല്‍ ആട്ടിപ്പുറത്താക്കുമെന്നും ഉള്ളതിനാലാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്നത്. കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: