പിഞ്ചുകുഞ്ഞിനെ റോഡിലെറിഞ്ഞ സംഭവം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Friday 27 January 2017 10:27 pm IST

തിരൂര്‍: അച്ഛനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശികളായ മരക്കാരകത്ത് മുഹമ്മദ്(34), മരക്കടവത്ത് നിസാമുദ്ദീന്‍(24), മരക്കാരകത്ത് സുലൈമാന്‍(39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു സംഭവം. പടിഞ്ഞാറേക്കര തൃക്കണാശ്ശേരി സുരേഷ് മകന്‍ കാശിനാഥിനൊപ്പം കാറില്‍ പോകുമ്പോഴാണ് ഒരു സംഘം ആളുകള്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഇത് കണ്ട് അലറിക്കരഞ്ഞ കുഞ്ഞിനെ സംഘത്തിലൊരാള്‍ വാഹനത്തില്‍ നിന്ന് കാലില്‍തൂക്കിയെടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. തന്നെയും കുഞ്ഞിനെയും ഉപദ്രവിച്ചവരെ അറിയാമെന്ന് സുരേഷ് അന്ന് തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായില്ല. സ്ത്രീകളടക്കമുള്ളവര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഭവം വിവാദമായതോടെയാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളെയും കോടതി റിമാന്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.