റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Friday 27 January 2017 10:44 pm IST

അഴീക്കോട്: അഴീക്കോട് നോര്‍ത്ത് യുപി സ്‌കൂളില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ അസംബ്ലിയില്‍ പ്രധാനാധ്യാപിക കെ.ശ്രീലത പതാക ഉയര്‍ത്തി. തുടര്‍ന്ന് പിടിഎ പ്രസിഡണ്ട് പി.പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ദിന റാലി നടത്തി. ശേഷം സ്‌കൂള്‍ ഹാളില്‍ കുട്ടികളുടെ ദേശഭക്തി ഗാനാലാപനം നടന്നു. സുരേന്ദ്രനാഥ്, സജില, വൃന്ദ, റീതു, നിവ്യ സജിത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കാടാച്ചിറ: കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രിന്‍സിപ്പല്‍ എം.വി.ശശിധരന്‍ ദേശീയ പതാക ഉയര്‍ത്തി. കെ.ചേതന ടീച്ചര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ആരോമല്‍, സഞ്ജീവ്, ഇന്ദീവര്‍, എസ്.വിനു, ലുലു ഫെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും മധുര പലഹാര വിതരണവും ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.