വനിതാ മെമ്പര്‍ക്ക് നേരെ ആക്രമണം

Friday 27 January 2017 11:44 pm IST

വിഴിഞ്ഞം: വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തുകോണം വാര്‍ഡ് മെമ്പറും ബിജെപി നേതാവുമായ എസ് വി സുലേഖയ്ക്ക് നേരേ ആക്രമണശ്രമം. പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആള്‍ക്കാരാണ് ആക്രമിക്കാന്‍ മുതിര്‍ന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി, നേതാക്കളായ ഗംഗന്‍, ജയകുമാര്‍, തുളസീധരന്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.പൊതു സ്ഥലത്ത് വച്ച് സാരി വലിച്ചു കീറാനുള്ള ശ്രമവും നടന്നതായി ജനപ്രതിനിധി പറയുന്നു. ഇവരുടെ വാര്‍ഡില്‍ പുതുക്കി പണിയുന്ന അംഗനവാടി കെട്ടിടത്തിന്റെ പണി വിലയിരുത്താനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്. സുലേഖയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം പോലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും പരാതി നല്‍കി.സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിക്ഷേധപ്രകടനം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.