വിഴിഞ്ഞം: പെരിങ്ങമ്മലയില്‍ ബിജെപി ഓഫീസ് സിപിഎം ഗുണ്ടകള്‍ ആക്രമിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കണ്ണൂരില്‍ വ്യാജ ബോംബാക്രമണ വാര്‍ത്ത പ്രചരിപ്പിച്ച് വ്യാപകസംഘര്ഷത്തിന് സിപിഎം ശ്രമം നടത്തുകയാണ്. കോവളം, പെരിങ്ങമ്മല, വെള്ളായണി പ്രദേശങ്ങളിലെ സിപിഎമ്മിന്റെ പ്രതിഷേധപ്രകടനങ്ങളുടെ മറവില്‍ ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും പാര്‍ട്ടി ഓഫീസുകളും ഫഌക്സു കയ്യും വ്യാപകമായി നശിപ്പിക്കപ്പെട്ടു. പെരിങ്ങമ്മലയില്‍ പാര്‍ട്ടി ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന് സിപിഎം പിന്മാറിയില്ലെങ്കില് കനത്തവില നല്‍കേണ്ടി വരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: