തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കാഡിലെത്തി. പവന് 80 രൂപ വര്‍ദ്ധിച്ച് 21,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2730 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ കാണാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചു. മെയ് ഒന്നിനാണ് സ്വര്‍ണവില ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്കായ 21,760ലെത്തിയത്.
അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തികമാന്ദ്യം തുടരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ മാറ്റിയിട്ടുണ്ട്. പല രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: