മന്‍ കീ ബാത്തിന് വിലക്കില്ല

Saturday 28 January 2017 4:34 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്ത് പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, മന്‍ കീ ബാത്ത് പ്രക്ഷേപണം നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായേക്കുമെന്ന വാദം ശക്തമായിരുന്നുഈ സാഹചര്യത്തിലാണ് മന്‍ കീ ബാത്ത് പ്രക്ഷേപണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ മന്‍ കീ ബാത്ത് പ്രക്ഷേപണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. നാളെത്തെ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷയെ കുറിച്ചായിരിക്കും സംസാരിക്കുക. മാര്‍ച്ച് ഒമ്പതിന് പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.