കൃഷി ഓഫീസ് കര്‍ഷകമോര്‍ച്ച ഉപരോധിച്ചു

Saturday 28 January 2017 7:44 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് കൃഷിഭവനില്‍ കൃഷി ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കര്‍ഷകമോര്‍ച്ച അസി. അഗ്രികള്‍ച്ചള്‍ ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു. രണ്ടു വര്‍ഷമായി ഉദ്യോഗസ്ഥരില്ലാതെ കൃഷിഭവന്‍ ഓഫീസ് ഒറ്റപ്പെട്ടുവെന്നും രണ്ടാംകൃഷിയുടെ നെല്ലുവില ഉടനെ വിതരണം ചെയ്യണമെന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം പി.കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്, മോര്‍ച്ച നേതാക്കളായ അനിയന്‍ പണിക്കര്‍, ഡി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.