ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവം; അഞ്ചാം വര്‍ഷം ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Saturday 28 January 2017 8:21 pm IST

പീരുമേട്:  2012ല്‍ കുട്ടിക്കാനത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തിലെ പ്രതി അഞ്ചാം വര്‍ഷം പൊലീസിന്റെ പിടിയിലായി. മുണ്ടക്കയം മരോട്ടില്‍ ജിജിമോന്‍ ജോസഫിനെയാണ് പീരുമേട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം സ്വദേശികളായ അനുശ്രീ (20), പ്രിന്‍സ് (24) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പ്രതി ജിജിമോന്‍ ഒടിച്ചിരുന്ന മിനിലോറി ഇടുക്കുകയായിരുന്നു. യുവാവും യുവതിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയിരുന്നു. പട്ടാപ്പകലാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ജിജി വാഹനം നിര്‍ത്താതെ ഓടിച്ച് പോയി. ലോക്കല്‍ പോലീസ് അന്വേഷണം നടത്തി. പതിനായിരത്തോളം മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെയാണ് ജിജിമോന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.