കഞ്ചാവ് കച്ചവടക്കാരന്‍ പിടിയില്‍

Saturday 28 January 2017 8:22 pm IST

തൊടുപുഴ:  കഞ്ചാവ് കച്ചവടത്തിനിടെ യുവാവ് പിടിയില്‍. പൊടി മോന്‍ എന്ന് വിളിക്കുന്ന ടിനോ മാത്യു വിനെയാണ് ഇടവെട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന ആളാണ് പൊടിമോന്‍. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ,ഫ്രാന്‍സിസ് ജോസഫ്, സുഭാഷ് എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത് കുമാര്‍ , പ്രകാശ് , അനൂപ് പി.ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.