തൊടുപുഴ: സിപിഎം പ്രവര്‍ത്തകര്‍ ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആലക്കോട് നടത്തിയ പ്രകടനത്തിന്റെ മറവിലാണ് ഓഫീസിന് നേരെ കല്ലേറ് നടത്തിയത്. ആലക്കോട് ബ്ലോക്ക് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് അടിച്ച് തകര്‍ത്തു. സംഭവത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്, ജനറല്‍ സെക്രട്ടറിമാരായ കെ.എം സിജു, എസ്. പത്മഭൂഷണ്‍, പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് തൊടുപുഴ പോലീസ് എത്തിയെങ്കിലും സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: